Sunday 7 January 2018

WEEKLY REFLECTION - SEVENTH WEEK

1/1/2018 - 6/1/2018

        ക്രിസ്ത്മസ് അവധിക്കുശേഷം പുതുവത്സരദിനത്തിൽ തന്നെ ക്ലാസ്സ്‌ ആരംഭിച്ചു. ആദ്യദിവസം വളരെ കുറച്ചു വിദ്യാർത്ഥികൾ മാത്രമേ സ്കൂളിൽ എത്തിയിരുന്നുള്ളു അതുകൊണ്ടുതന്നെ ഉച്ചവരെ ക്ലാസ്സ്‌ ഉണ്ടായിരുന്നുള്ളു. രണ്ടാം തിയതി അവധി ആയിരുന്നു. പകരം അന്നേ ദിവസത്തെ ടൈം ടേബിൾ പ്രകാരം ശനിയാഴ്ച ക്ലാസ്സ്‌ ഉണ്ടായിരുന്നു.  രസതന്ത്രത്തിലെ     കാര്‍ബണികസംയുക്തങ്ങളെ ക്കുറിച്ചു പഠിപ്പിച്ചു തുടങ്ങി. വളരെ ലളിതമായിരുന്ന  ചാപ്റ്റർ ആയിരുന്നു. പിയര്‍ ഇവാലുവേഷന്‍റെ ഭാഗമായി കൂട്ടുകാരുടെ ക്ളാസ്സുകള്‍ കാണുവാനായി പോയി..  . ഈ ആഴ്ചയിൽ തന്നെ കുട്ടികൾക്ക്  പരീക്ഷ പേപ്പർ ലഭിച്ചു. കുട്ടികൾ പ്രതീക്ഷിച്ചതിലും കൂടുതൽ മാർക്ക്‌ ലഭിച്ചതിൽ സന്തോഷം തോന്നി. അങ്ങനെ  ഈ ആഴ്ചയും കടന്നു പോയി. 

No comments:

Post a Comment