Saturday 23 December 2017

WEEKLY REFLECTION - SIXTH WEEK

18/12/2017 - 22/12/2017

 
                          ക്രിസ്ത്മസ് പരീക്ഷ മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ നടന്നു. പരീക്ഷ ഡ്യൂട്ടി ഇല്ലാതിരുന്ന ദിവസങ്ങളിൽ K.TET പരീക്ഷക്ക് വേണ്ടി പഠിക്കുകയും പ്രോജക്ടിന്‍റെ       വർക്കുകൾ ചെയ്യുകയും ചെയ്തു. വെള്ളിയാഴ്ച സ്കൂളിൽ ക്രിസ്ത്മസ് ആഘോഷത്തിൽ പങ്കെടുത്തു. കുട്ടികൾ ക്രിസ്ത്മസ് പപ്പയുടെ വേഷം ധരിച്ചു വരുകയും ചെയ്തു. കുട്ടികളും അധ്യാപകരും ചേർന്ന് പുൽക്കൂട് നിർമിച്ചു ഞങ്ങളും അതിൽ പങ്കുചേർന്നു.  പ്രഥമാധ്യാപക ക്രിസ്ത്മസ് സന്ദേശം നൽകി. ശേഷം കുട്ടികളുടെ പാട്ടും ഡാൻസും ഉണ്ടായിരുന്നു. കുട്ടികൾ അവരുടെ ക്രിസ്ത്മസ് ഫ്രണ്ടിനുള്ള സമ്മാനങ്ങൾ കൈമാറി. ഉച്ചക്ക് ഉച്ചഭക്ഷണം ഉണ്ടായിരുന്നു. ക്രിസ്ത്മസ് അവധി തുടങ്ങുന്നതിന്റെ സ ന്തോഷത്തിലായിരുന്നു കുട്ടികൾ വീട്ടിലേക്കു മടങ്ങിയത്.       

Saturday 16 December 2017

WEEKLY REFLECTION - FIFTH WEEK

അഞ്ചാമത്തെ ആഴ്ച (11/12/2017-15/12/2017)

അധ്യാപക പരിശീലനത്തിന്റ അഞ്ചാമത്തെ ആഴ്ചയും നല്ല അനുഭവമായിരുന്നു. കുട്ടികൾക്ക്  രണ്ടാം പാദവാര്‍ഷിക   പരീക്ഷ  ആയിരുന്നതിനാൽ   പരീക്ഷക്കു വേണ്ട സഹായങ്ങൾ  നൽകാൻ  ഞങ്ങള്‍ക്കും  സാധിച്ചു. പരീക്ഷ  നടത്തേണ്ടത് എങ്ങനെയൊക്കെ എന്നു മനസിലാക്കാൻ ഇതിലൂടെ സാധിച്ചു.    ആദ്യത്തെ ദിവസങ്ങളില്‍ അല്പം  പരിഭ്രമം തോന്നിയെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ ആ ചുമതല കൃത്യമായി നിര്‍വഹിക്കാന്‍   ഞങ്ങള്‍ക്കു  കഴിഞ്ഞു.        അങ്ങനെ അഞ്ചാമത്തെ  ആഴ്ചയും പിന്നിട്ടു. 

Saturday 9 December 2017

WEEKLY REFLECTION- FOURTH WEEK

4/12/2017 - 8/12/2017



ഒരുപാട് നല്ല അനുഭവങ്ങൾ സമ്മാനിച്ച ഒരു ആഴ്ച ആയിരുന്നു ഇത്.. സബ് ജില്ലാ കലോത്സവത്തിൽ മൂന്നാം സ്ഥാനം നേടാന്‍ ഞങ്ങളുടെ സ്ക്കൂളിന് കഴിഞ്ഞു.   അതോടൊപ്പം കുട്ടികൾക്ക് ലഭിച്ച അംഗീകാരങ്ങൾക്കും ദൃക്‌സാക്ഷിയാകാൻ സാധിച്ചു.  ടീച്ചിംഗ് മോഡലായ INQUIRY TRAINING MODEL, ADVANSE ORGANISER MODEL എന്നിവ ഉപയോഗിച്ച് ഈ ആഴ്ച രണ്ട് ടോപ്പിക്കുകള്‍ പഠിപ്പിച്ചു. എല്ലാ കളാസുകളില്‍ നിന്നും വ്യത്യസ്തമായ രീതിയിലായതില്‍ കുട്ടികള്‍ക്കും രസകരമായിത്തോന്നി. കൂടാതെ ക്രിസ്തുമസ് പരീക്ഷക്ക്‌ വേണ്ടുന്ന പാഠങ്ങൾ കൃത്യസമയത്തു പഠിപ്പിച്ചു തീർക്കാനും റിവിഷൻ ചെയ്യിക്കാനും കഴിഞ്ഞു .  അങ്ങനെ ടീച്ചിംഗ് പ്രാക്ടിസിന്‍റെ  നാലാമത്തെ ആഴ്ചയും പിന്നിട്ടു.

Saturday 2 December 2017

WEEKLY REFLECTION - THIRD WEEK

27/11/2017 - 30/11/2017


ടീച്ചിംഗ് പ്രാക്ടിസിന്‍റെ   മൂന്നാമത്തെ ആഴ്ചയും പിന്നിട്ടു. ബുധനാഴ്ചയിലെ അസംബ്ലി എല്ലാരുടെയും മനസിനെ മറ്റൊരു തലത്തിലേക്കു കൊണ്ടുപോകുന്ന ഒന്നായിരുന്നു. ഭിന്നശേഷി ദിനാചരണത്തിന്‍റെ  ഭാഗമായി ഭിന്നശേഷിയുള്ള കുട്ടികളായിരുന്നു അസംബ്ളിയിൽ പ്രാർത്ഥന പാടിയതും പ്രതിജ്ഞ ചൊല്ലി കൊടുത്തതും. കൂടാതെ ക്ലാസ്സ്‌ നിരീക്ഷിക്കാനായി കോളേജില്‍ നിന്നും      സോഷ്യൽ സയൻസ് അധ്യാപിക സിനി ടീച്ചറും ജനറൽ ടീച്ചർ പാർവതി ടീച്ചറും വന്നിരുന്നു.. പാര്‍വ്വതി ടീച്ചര്‍ എന്‍റെ  ക്ളാസ് കാണുകയും വേണ്ടുന്ന നിർദ്ദേശങ്ങൾ തരുകയും ചെയ്തു. പിയര്‍ റിവ്യുവിന്‍റെ ഭാഗമായി ഈ ആഴ്ച നീലിമാസോളമന്‍, ജെന്‍സി ജോസഫ് എന്നീ സഹപാഠികളുടെ ക്ളാസ്സുകള്‍ കാണുവാന്‍  സാധിച്ചു. ശക്തമായ മഴയെ      തുടര്‍ന്ന് ജില്ലാകളക്ടര്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു.  വെള്ളിയാഴ്ച നബി ദിനമായിരുന്നതിനാൽ ക്ലാസ്സ്‌ ഇല്ലായിരുന്നു.