Saturday 23 December 2017

WEEKLY REFLECTION - SIXTH WEEK

18/12/2017 - 22/12/2017

 
                          ക്രിസ്ത്മസ് പരീക്ഷ മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ നടന്നു. പരീക്ഷ ഡ്യൂട്ടി ഇല്ലാതിരുന്ന ദിവസങ്ങളിൽ K.TET പരീക്ഷക്ക് വേണ്ടി പഠിക്കുകയും പ്രോജക്ടിന്‍റെ       വർക്കുകൾ ചെയ്യുകയും ചെയ്തു. വെള്ളിയാഴ്ച സ്കൂളിൽ ക്രിസ്ത്മസ് ആഘോഷത്തിൽ പങ്കെടുത്തു. കുട്ടികൾ ക്രിസ്ത്മസ് പപ്പയുടെ വേഷം ധരിച്ചു വരുകയും ചെയ്തു. കുട്ടികളും അധ്യാപകരും ചേർന്ന് പുൽക്കൂട് നിർമിച്ചു ഞങ്ങളും അതിൽ പങ്കുചേർന്നു.  പ്രഥമാധ്യാപക ക്രിസ്ത്മസ് സന്ദേശം നൽകി. ശേഷം കുട്ടികളുടെ പാട്ടും ഡാൻസും ഉണ്ടായിരുന്നു. കുട്ടികൾ അവരുടെ ക്രിസ്ത്മസ് ഫ്രണ്ടിനുള്ള സമ്മാനങ്ങൾ കൈമാറി. ഉച്ചക്ക് ഉച്ചഭക്ഷണം ഉണ്ടായിരുന്നു. ക്രിസ്ത്മസ് അവധി തുടങ്ങുന്നതിന്റെ സ ന്തോഷത്തിലായിരുന്നു കുട്ടികൾ വീട്ടിലേക്കു മടങ്ങിയത്.       

Saturday 16 December 2017

WEEKLY REFLECTION - FIFTH WEEK

അഞ്ചാമത്തെ ആഴ്ച (11/12/2017-15/12/2017)

അധ്യാപക പരിശീലനത്തിന്റ അഞ്ചാമത്തെ ആഴ്ചയും നല്ല അനുഭവമായിരുന്നു. കുട്ടികൾക്ക്  രണ്ടാം പാദവാര്‍ഷിക   പരീക്ഷ  ആയിരുന്നതിനാൽ   പരീക്ഷക്കു വേണ്ട സഹായങ്ങൾ  നൽകാൻ  ഞങ്ങള്‍ക്കും  സാധിച്ചു. പരീക്ഷ  നടത്തേണ്ടത് എങ്ങനെയൊക്കെ എന്നു മനസിലാക്കാൻ ഇതിലൂടെ സാധിച്ചു.    ആദ്യത്തെ ദിവസങ്ങളില്‍ അല്പം  പരിഭ്രമം തോന്നിയെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ ആ ചുമതല കൃത്യമായി നിര്‍വഹിക്കാന്‍   ഞങ്ങള്‍ക്കു  കഴിഞ്ഞു.        അങ്ങനെ അഞ്ചാമത്തെ  ആഴ്ചയും പിന്നിട്ടു. 

Saturday 9 December 2017

WEEKLY REFLECTION- FOURTH WEEK

4/12/2017 - 8/12/2017



ഒരുപാട് നല്ല അനുഭവങ്ങൾ സമ്മാനിച്ച ഒരു ആഴ്ച ആയിരുന്നു ഇത്.. സബ് ജില്ലാ കലോത്സവത്തിൽ മൂന്നാം സ്ഥാനം നേടാന്‍ ഞങ്ങളുടെ സ്ക്കൂളിന് കഴിഞ്ഞു.   അതോടൊപ്പം കുട്ടികൾക്ക് ലഭിച്ച അംഗീകാരങ്ങൾക്കും ദൃക്‌സാക്ഷിയാകാൻ സാധിച്ചു.  ടീച്ചിംഗ് മോഡലായ INQUIRY TRAINING MODEL, ADVANSE ORGANISER MODEL എന്നിവ ഉപയോഗിച്ച് ഈ ആഴ്ച രണ്ട് ടോപ്പിക്കുകള്‍ പഠിപ്പിച്ചു. എല്ലാ കളാസുകളില്‍ നിന്നും വ്യത്യസ്തമായ രീതിയിലായതില്‍ കുട്ടികള്‍ക്കും രസകരമായിത്തോന്നി. കൂടാതെ ക്രിസ്തുമസ് പരീക്ഷക്ക്‌ വേണ്ടുന്ന പാഠങ്ങൾ കൃത്യസമയത്തു പഠിപ്പിച്ചു തീർക്കാനും റിവിഷൻ ചെയ്യിക്കാനും കഴിഞ്ഞു .  അങ്ങനെ ടീച്ചിംഗ് പ്രാക്ടിസിന്‍റെ  നാലാമത്തെ ആഴ്ചയും പിന്നിട്ടു.

Saturday 2 December 2017

WEEKLY REFLECTION - THIRD WEEK

27/11/2017 - 30/11/2017


ടീച്ചിംഗ് പ്രാക്ടിസിന്‍റെ   മൂന്നാമത്തെ ആഴ്ചയും പിന്നിട്ടു. ബുധനാഴ്ചയിലെ അസംബ്ലി എല്ലാരുടെയും മനസിനെ മറ്റൊരു തലത്തിലേക്കു കൊണ്ടുപോകുന്ന ഒന്നായിരുന്നു. ഭിന്നശേഷി ദിനാചരണത്തിന്‍റെ  ഭാഗമായി ഭിന്നശേഷിയുള്ള കുട്ടികളായിരുന്നു അസംബ്ളിയിൽ പ്രാർത്ഥന പാടിയതും പ്രതിജ്ഞ ചൊല്ലി കൊടുത്തതും. കൂടാതെ ക്ലാസ്സ്‌ നിരീക്ഷിക്കാനായി കോളേജില്‍ നിന്നും      സോഷ്യൽ സയൻസ് അധ്യാപിക സിനി ടീച്ചറും ജനറൽ ടീച്ചർ പാർവതി ടീച്ചറും വന്നിരുന്നു.. പാര്‍വ്വതി ടീച്ചര്‍ എന്‍റെ  ക്ളാസ് കാണുകയും വേണ്ടുന്ന നിർദ്ദേശങ്ങൾ തരുകയും ചെയ്തു. പിയര്‍ റിവ്യുവിന്‍റെ ഭാഗമായി ഈ ആഴ്ച നീലിമാസോളമന്‍, ജെന്‍സി ജോസഫ് എന്നീ സഹപാഠികളുടെ ക്ളാസ്സുകള്‍ കാണുവാന്‍  സാധിച്ചു. ശക്തമായ മഴയെ      തുടര്‍ന്ന് ജില്ലാകളക്ടര്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു.  വെള്ളിയാഴ്ച നബി ദിനമായിരുന്നതിനാൽ ക്ലാസ്സ്‌ ഇല്ലായിരുന്നു. 

Saturday 25 November 2017

WEEKLY REFLECTION- SECOND WEEK

20/11/2017-24/11/2017
  
             ട്രെയിനിങ് രണ്ടാമത്തെ ആഴ്ച യിലേക്ക് കടന്നു. കുട്ടികളുമായി ഒരുപാട് നേരം ചിലവഴിയ്ക്കാൻ  ഈ ആഴ്ചയിൽ സാധിച്ചു. സബ് ജില്ലാ കലോത്സവത്തിനായി കുട്ടികൾ പ്രാക്ടീസ് ചെയ്യുന്നത് കാണാനും ക്ലാര ടീച്ചറിന്‍റെ      നിര്‍ദേശപ്രകാരം   കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്തു.   സ്കൂളില്‍ കുട്ടിലൈബ്രറി എന്നൊരു പദ്ധതി ഈ ആഴ്ച നടപ്പിലാക്കി.  തിങ്കളാഴ്ച  രസതന്ത്രവുമായി ബന്ധപ്പെട്ട ചില പരീക്ഷണങ്ങള്‍ കുട്ടികളെ കാണിച്ചു.അപവര്‍ത്തനവുമായി ബന്ധപ്പെട്ട  ഭാഗങ്ങള്‍  പഠിപ്പിച്ചു തീർത്തു. . വ്യാഴാഴ്ച വ്യൈകുന്നേരം കേരള  പോലീസിന്‍റെ  ഒരു  ലഹരി വിരുദ്ധ    നാടകം അരങ്ങേറുകയുണ്ടായി . എനിക്ക് അനുവദിച്ചിരുന്ന പീരീഡ് കൂടാതെ കുറച്ച് അധികം പീരീഡ് കിട്ടി ഈ ആഴ്ചയിൽ കിട്ടുകയുണ്ടായി . അതിനാല്‍ നല്ലരീതിയില്‍  പാഠഭാഗങ്ങള്‍     തീർക്കാൻ കഴിഞ്ഞു.

Saturday 18 November 2017

WEEKLY REFLECTION- FIRST WEEK

13/11/2017-17/11/2017

   2016-2018  ബി.എഡ് അധ്യയന വർഷത്തിലെ രണ്ടാം ഘട്ട ടീച്ചിംഗ് പ്രാക്ടീസ് തുടങ്ങി. ആദ്യ ദിവസം സ്കൂളിലെ പ്രധാനാധ്യാപികയായ മിനി ടീച്ചറെ കണ്ടു, ടീച്ചർ ചില നിർദ്ദേശങ്ങൾ തന്നു. ശേഷം സയൻസ് അദ്ധ്യാപകരായ ഇന്ദിര  ടീച്ചറിനേയും ലത ടീച്ചറിനേയും  കണ്ടു. പഠിപ്പിക്കാനുള്ള ഭാഗങ്ങൾ തന്നു. നവംബർ 14 ശിശു ദിനം നന്നായി സ്കൂളിൽ ആഘോഷിച്ചു.ഫിസിക്സും കെമിസ്ട്രിയും IX.D യില്‍ ത്തന്നെയാണ് എനിക്കു പഠിപ്പിക്കുവാനായി കിട്ടിയത്. ടൈം ടേബിൾ പ്രകാരം ആണ് ക്ലാസ്സ്‌ എടുത്തത്.രസതന്ത്രത്തിലെ ലവണങ്ങള്‍ എന്ന പാഠഭാഗവും ഊര്‍ജതന്ത്രത്തിലെ അപവര്‍ത്തനം  എന്ന അധ്യായവും  ആണ് പഠിപ്പിക്കാൻ ആരംഭിച്ചത്. ഈ ആഴ്ച യിൽ കുറച്ചുഭാഗങ്ങളേ  പഠിപ്പിക്കുവാന്‍  സാധിച്ചുള്ളൂ എങ്കിലും നല്ലരീതിയില്‍ ക്ളാസ്സ് മുന്നോട്ട് കൊണ്ടുപോകുവാന്‍ കഴിഞ്ഞു.. മറ്റു ക്ലാസ്സുകളിൽ സുബ്സ്റ്റിട്യൂഷൻ പോയി. അങ്ങനെ ഒന്നാം ആഴ്ച കടന്നു പോയി.  

Friday 13 October 2017

INNOVATIVE WORK

PERIODIC WHEEL OF P-BLOK ELEMENTS

IX --ാം ക്ളാസ് രസതന്ത്ര പാഠപുസ്തകത്തിലെ 3-ാം അദ്ധായത്തിലെ P BLOK മൂലകങ്ങളുടെ ഇലക്ട്രോണ്‍ വിന്യാസം അടിസ്ഥാനമാക്കി  പീരിയോഡിക്ക് വീല്‍ നിര്‍മ്മിക്കുവാന്‍ സാധിച്ചു.  ഈ   പീരിയോഡിക്ക് വീല്‍ ഉപയോഗിക്കുന്നതിലൂടെ കുട്ടികള്‍ക്ക് അറ്റോമിക നമ്പര്‍,  മാസ്സ് നമ്പര്‍ , പീരിയഡ്,ഗ്രൂപ്പ് നമ്പര്‍ എന്നിവ തമ്മിലുള്ള ബന്ധം മനസ്സിലാക്കുവാനും പീരിയോഡിക്ക് ടേബിലിലെ മൂലകത്തിന്‍റെ സ്ഥാനം പ്രവചിക്കുവാനും  സാധിക്കുന്നു.






             

Monday 21 August 2017

TEACHING PRACTISE - PHASE 1

RELECTION

15/6/2017 വ്യാഴാഴ്ച ആയിരുന്നു ടീച്ചിംഗ് പ്രാക്ടീസ് ആരംഭിച്ചത്. 40 ദിവസം ആയിരുന്നു ടീച്ചിംഗ് പ്രാക്ടീസ്. 9D യില്‍ കെമിസ്ട്രിയും 8 A  യില്‍ ഫിസിക്സും  ആയിരുന്നു എനിക്ക് പഠിപ്പിക്കാൻ ആയി ലഭിച്ച ക്ളാസുകള്‍. . വളരെ നല്ല സ്കൂളും കുട്ടികളും ആയിരുന്നു അവിടെ. 40 ദിവസത്തെ ടീച്ചിംഗ് പ്രാക്ടിസിലൂടെ വളരെ നല്ല അനുഭവങ്ങൾ ആണ് ഉണ്ടായത്. എന്‍റെ  പോരായ്മകൾ മനസിലാക്കാനും അവ മാറ്റാനും ഈ 40 ദിവസത്തെ പ്രാക്ടിസിലൂടെ സാധിച്ചു. 11/08/2017   വെള്ളിയാഴ്ച ആദ്യഘട്ട അദ്ധ്യാപക പരിശീലനം അവസാനിച്ചു. പരിശീലനത്തിന് ശേഷം 14/08/2017 ല്‍ ഞങ്ങള്‍ കോളേജിലേക്ക് തിരികെ എത്തി.

Friday 18 August 2017

SCHOOL BASED ACTIVITIES

1.  ECO - CLUB ACTIVIES














ഇക്കോ ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ പൂന്തോട്ടം വൃത്തിയാക്കി ഔഷധ ചെടികൾ നടന്നു.




2. READING DAY



വായന ദിനത്തിന്റെ ഭാഗമായി പ്രശസ്ത എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ  സാഹിത്യ കൃതികളിലെ കഥാപാത്രങ്ങളുടെ വേഷ വിധാനത്തിൽ കുട്ടികൾ പരിപാടി അവതരിപ്പിച്ചു


3.DRUG ABUSE CAMPAIGN






കേരള പോലീസിന്റെ ലഹരി വിരുദ്ധ ക്യാമ്പയിങ്ങിന്റെ ഭാഗമായി കുട്ടികൾക്ക് ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിന്റെ ദോഷ വശങ്ങളെ കുറിച്ച് ബോധവത്കരണം നൽകുന്നു.

4. HARITHA KERALA MISSION PROGRAMME







കൃഷി വകുപ്പിന്റെ നേതൃത്ത്വത്തിൽ പച്ചക്കറി വിത്തുകൾ വിതരണം ചെയ്യുന്നു.

5. WORLD POPULATION DAY




ലോക ജനസംഖ്യ ദിനത്തിനതിന്റെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ.





Wednesday 16 August 2017

COVALENT BONDING

FOR DESCRIBING THE COVALENT BONDING, I SHOW A VEDIO TO MY STUDENTS ....
     THEY CAN EASILY UNDERSTAND  THE CONCEPT BY VIEWING THE PICTORIAL ELECRONIC CONFIGARATION  

Thursday 10 August 2017

AWARENESS CLASS

                              AWARENESS CLASS ON CYBERSAFETY

ഒന്നാം ഘട്ട  അധ്യാപക പരിശീലനത്തിന്റെ ഭാഗമായി 1/08//2017 ൽ സ്കൂളിൽ ബോധവത്‌കരണ പരിപാടി നടത്തി. ഒൻമ്പതാം ക്ലാസിലെ കുട്ടികൾക്കാണ് ക്ലാസ്സ്‌ എടുത്തത്. cyber safety  യെ കുറിച്ചായിരുന്നു അവബോധം നൽകിയത്.STUDENTS SAFETY ON INTERNET   എന്ന വിഷയത്തില്‍ കുട്ടികള്‍ക്ക്  കൂടുതല്‍ അറിവുകള്‍ നല്‍കാന്‍ സാധിച്ചു. കുട്ടികളിൽ നിന്ന് ഫീഡ്ബാക്ക് എഴുതി വാങ്ങിച്ചു.













/08

Saturday 5 August 2017

ELECTRONIC CONFIGURATION OF ATOM


 For teaching the structure of atom, i used a vedio describing the mainshell of atoms and maximum number of electrons possible for the shells..

students watch the vedio and responded to my questions very well..


CLASSROOM EXPERIENCE - PLUM PUDDING MODEL

As part of our school internship in semester 3 , i got a chanse to taught @ Govt.HSS Vallikeezhu.. 

 It was a nice experience to teach Chemistry in  IX.D class...
I used some chemistry related vedios from it@school VICTERS site..

After completing the Thomsons model of atom, i show a vedio describing the "plum pudding model" ... 


students watch the vedio very interstingly and undestood d concept very well.. 

Friday 23 June 2017

YOGA DAY

REPORT ON YOGA DAY

2016-2018 അദ്ധ്യയന വർഷത്തിലെ അധ്യാപക പരിശീലത്തിനിടയിൽ ഞങ്ങൾ ജൂൺ 21 നു യോഗാദിനം ആഘോഷിച്ചു. സ്കൂളിന്റെ സ്റ്റേജിൽ വെച്ച് പ്രഥമാധ്യാപികയുടെ സാന്നിധ്യത്തിൽ യോഗയുടെ പ്രാധാന്യത്തെ കുറിച്ച് ഞാന്‍  ഒരു ചെറിയ പ്രസംഗം നടത്തി. ശേഷം എന്‍റെ  സഹപാഠികളായ ഡയാന, ദിവ്യ എന്നിവർ യോഗ ചെയ്യുന്നതിന്‍റെ  മാതൃക  കുട്ടികള്‍ക്ക് ചെയ്തു  നൽകി. ഇതിലൂടെ കുട്ടികൾക്ക് യോഗ ചെയ്യുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് മനസിലാക്കാൻ സാധിച്ചു.




Friday 17 February 2017

MONUMENT VISIT

MONUMENTAL VISIT - KUTHIRAMALIKA PALACE MUSEUM

    18/11/2016 രാവിലെ 8 മണിക്ക് ഞങ്ങൾ കോളേജിൽ നിന്ന് കുതിരമാളികയിലേക്ക്‌ യാത്ര തിരിച്ചു. 91 അധ്യാപക വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും ചേർന്ന ഒരു സംഘം ആയിരുന്നു ഞങ്ങളുടേത്. തിരുവനന്തപുരം ജില്ലയിലെ കുതിരമാളിക ആയിരുന്നു ഞങ്ങൾ തിരഞ്ഞെടുത്ത സ്ഥലം. ഈ ചരിത്ര സ്മാരക സന്ദർശനത്തിലൂടെ ചരിത്രപരമായ പല കാര്യങ്ങളും അറിയാൻ സാധിച്ചു. കേരള ചരിത്രത്തിൽ നിർണായക പങ്ക് വഹിച്ച കുതിരമാളികയുടെ ചരിത്രം കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന ഒരു വസ്തുതയാണ് എന്ന് ഞങ്ങൾക്ക് ഈ യാത്രയിലൂടെ മനസിലാക്കാൻ സാധിച്ചു.