Saturday, 25 November 2017

WEEKLY REFLECTION- SECOND WEEK

20/11/2017-24/11/2017
  
             ട്രെയിനിങ് രണ്ടാമത്തെ ആഴ്ച യിലേക്ക് കടന്നു. കുട്ടികളുമായി ഒരുപാട് നേരം ചിലവഴിയ്ക്കാൻ  ഈ ആഴ്ചയിൽ സാധിച്ചു. സബ് ജില്ലാ കലോത്സവത്തിനായി കുട്ടികൾ പ്രാക്ടീസ് ചെയ്യുന്നത് കാണാനും ക്ലാര ടീച്ചറിന്‍റെ      നിര്‍ദേശപ്രകാരം   കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്തു.   സ്കൂളില്‍ കുട്ടിലൈബ്രറി എന്നൊരു പദ്ധതി ഈ ആഴ്ച നടപ്പിലാക്കി.  തിങ്കളാഴ്ച  രസതന്ത്രവുമായി ബന്ധപ്പെട്ട ചില പരീക്ഷണങ്ങള്‍ കുട്ടികളെ കാണിച്ചു.അപവര്‍ത്തനവുമായി ബന്ധപ്പെട്ട  ഭാഗങ്ങള്‍  പഠിപ്പിച്ചു തീർത്തു. . വ്യാഴാഴ്ച വ്യൈകുന്നേരം കേരള  പോലീസിന്‍റെ  ഒരു  ലഹരി വിരുദ്ധ    നാടകം അരങ്ങേറുകയുണ്ടായി . എനിക്ക് അനുവദിച്ചിരുന്ന പീരീഡ് കൂടാതെ കുറച്ച് അധികം പീരീഡ് കിട്ടി ഈ ആഴ്ചയിൽ കിട്ടുകയുണ്ടായി . അതിനാല്‍ നല്ലരീതിയില്‍  പാഠഭാഗങ്ങള്‍     തീർക്കാൻ കഴിഞ്ഞു.

Saturday, 18 November 2017

WEEKLY REFLECTION- FIRST WEEK

13/11/2017-17/11/2017

   2016-2018  ബി.എഡ് അധ്യയന വർഷത്തിലെ രണ്ടാം ഘട്ട ടീച്ചിംഗ് പ്രാക്ടീസ് തുടങ്ങി. ആദ്യ ദിവസം സ്കൂളിലെ പ്രധാനാധ്യാപികയായ മിനി ടീച്ചറെ കണ്ടു, ടീച്ചർ ചില നിർദ്ദേശങ്ങൾ തന്നു. ശേഷം സയൻസ് അദ്ധ്യാപകരായ ഇന്ദിര  ടീച്ചറിനേയും ലത ടീച്ചറിനേയും  കണ്ടു. പഠിപ്പിക്കാനുള്ള ഭാഗങ്ങൾ തന്നു. നവംബർ 14 ശിശു ദിനം നന്നായി സ്കൂളിൽ ആഘോഷിച്ചു.ഫിസിക്സും കെമിസ്ട്രിയും IX.D യില്‍ ത്തന്നെയാണ് എനിക്കു പഠിപ്പിക്കുവാനായി കിട്ടിയത്. ടൈം ടേബിൾ പ്രകാരം ആണ് ക്ലാസ്സ്‌ എടുത്തത്.രസതന്ത്രത്തിലെ ലവണങ്ങള്‍ എന്ന പാഠഭാഗവും ഊര്‍ജതന്ത്രത്തിലെ അപവര്‍ത്തനം  എന്ന അധ്യായവും  ആണ് പഠിപ്പിക്കാൻ ആരംഭിച്ചത്. ഈ ആഴ്ച യിൽ കുറച്ചുഭാഗങ്ങളേ  പഠിപ്പിക്കുവാന്‍  സാധിച്ചുള്ളൂ എങ്കിലും നല്ലരീതിയില്‍ ക്ളാസ്സ് മുന്നോട്ട് കൊണ്ടുപോകുവാന്‍ കഴിഞ്ഞു.. മറ്റു ക്ലാസ്സുകളിൽ സുബ്സ്റ്റിട്യൂഷൻ പോയി. അങ്ങനെ ഒന്നാം ആഴ്ച കടന്നു പോയി.  

Friday, 13 October 2017

INNOVATIVE WORK

PERIODIC WHEEL OF P-BLOK ELEMENTS

IX --ാം ക്ളാസ് രസതന്ത്ര പാഠപുസ്തകത്തിലെ 3-ാം അദ്ധായത്തിലെ P BLOK മൂലകങ്ങളുടെ ഇലക്ട്രോണ്‍ വിന്യാസം അടിസ്ഥാനമാക്കി  പീരിയോഡിക്ക് വീല്‍ നിര്‍മ്മിക്കുവാന്‍ സാധിച്ചു.  ഈ   പീരിയോഡിക്ക് വീല്‍ ഉപയോഗിക്കുന്നതിലൂടെ കുട്ടികള്‍ക്ക് അറ്റോമിക നമ്പര്‍,  മാസ്സ് നമ്പര്‍ , പീരിയഡ്,ഗ്രൂപ്പ് നമ്പര്‍ എന്നിവ തമ്മിലുള്ള ബന്ധം മനസ്സിലാക്കുവാനും പീരിയോഡിക്ക് ടേബിലിലെ മൂലകത്തിന്‍റെ സ്ഥാനം പ്രവചിക്കുവാനും  സാധിക്കുന്നു.






             

Monday, 21 August 2017

TEACHING PRACTISE - PHASE 1

RELECTION

15/6/2017 വ്യാഴാഴ്ച ആയിരുന്നു ടീച്ചിംഗ് പ്രാക്ടീസ് ആരംഭിച്ചത്. 40 ദിവസം ആയിരുന്നു ടീച്ചിംഗ് പ്രാക്ടീസ്. 9D യില്‍ കെമിസ്ട്രിയും 8 A  യില്‍ ഫിസിക്സും  ആയിരുന്നു എനിക്ക് പഠിപ്പിക്കാൻ ആയി ലഭിച്ച ക്ളാസുകള്‍. . വളരെ നല്ല സ്കൂളും കുട്ടികളും ആയിരുന്നു അവിടെ. 40 ദിവസത്തെ ടീച്ചിംഗ് പ്രാക്ടിസിലൂടെ വളരെ നല്ല അനുഭവങ്ങൾ ആണ് ഉണ്ടായത്. എന്‍റെ  പോരായ്മകൾ മനസിലാക്കാനും അവ മാറ്റാനും ഈ 40 ദിവസത്തെ പ്രാക്ടിസിലൂടെ സാധിച്ചു. 11/08/2017   വെള്ളിയാഴ്ച ആദ്യഘട്ട അദ്ധ്യാപക പരിശീലനം അവസാനിച്ചു. പരിശീലനത്തിന് ശേഷം 14/08/2017 ല്‍ ഞങ്ങള്‍ കോളേജിലേക്ക് തിരികെ എത്തി.

Friday, 18 August 2017

SCHOOL BASED ACTIVITIES

1.  ECO - CLUB ACTIVIES














ഇക്കോ ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ പൂന്തോട്ടം വൃത്തിയാക്കി ഔഷധ ചെടികൾ നടന്നു.




2. READING DAY



വായന ദിനത്തിന്റെ ഭാഗമായി പ്രശസ്ത എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ  സാഹിത്യ കൃതികളിലെ കഥാപാത്രങ്ങളുടെ വേഷ വിധാനത്തിൽ കുട്ടികൾ പരിപാടി അവതരിപ്പിച്ചു


3.DRUG ABUSE CAMPAIGN






കേരള പോലീസിന്റെ ലഹരി വിരുദ്ധ ക്യാമ്പയിങ്ങിന്റെ ഭാഗമായി കുട്ടികൾക്ക് ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിന്റെ ദോഷ വശങ്ങളെ കുറിച്ച് ബോധവത്കരണം നൽകുന്നു.

4. HARITHA KERALA MISSION PROGRAMME







കൃഷി വകുപ്പിന്റെ നേതൃത്ത്വത്തിൽ പച്ചക്കറി വിത്തുകൾ വിതരണം ചെയ്യുന്നു.

5. WORLD POPULATION DAY




ലോക ജനസംഖ്യ ദിനത്തിനതിന്റെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ.





Wednesday, 16 August 2017

COVALENT BONDING

FOR DESCRIBING THE COVALENT BONDING, I SHOW A VEDIO TO MY STUDENTS ....
     THEY CAN EASILY UNDERSTAND  THE CONCEPT BY VIEWING THE PICTORIAL ELECRONIC CONFIGARATION  

Thursday, 10 August 2017

AWARENESS CLASS

                              AWARENESS CLASS ON CYBERSAFETY

ഒന്നാം ഘട്ട  അധ്യാപക പരിശീലനത്തിന്റെ ഭാഗമായി 1/08//2017 ൽ സ്കൂളിൽ ബോധവത്‌കരണ പരിപാടി നടത്തി. ഒൻമ്പതാം ക്ലാസിലെ കുട്ടികൾക്കാണ് ക്ലാസ്സ്‌ എടുത്തത്. cyber safety  യെ കുറിച്ചായിരുന്നു അവബോധം നൽകിയത്.STUDENTS SAFETY ON INTERNET   എന്ന വിഷയത്തില്‍ കുട്ടികള്‍ക്ക്  കൂടുതല്‍ അറിവുകള്‍ നല്‍കാന്‍ സാധിച്ചു. കുട്ടികളിൽ നിന്ന് ഫീഡ്ബാക്ക് എഴുതി വാങ്ങിച്ചു.













/08