Saturday, 25 November 2017

WEEKLY REFLECTION- SECOND WEEK

20/11/2017-24/11/2017
  
             ട്രെയിനിങ് രണ്ടാമത്തെ ആഴ്ച യിലേക്ക് കടന്നു. കുട്ടികളുമായി ഒരുപാട് നേരം ചിലവഴിയ്ക്കാൻ  ഈ ആഴ്ചയിൽ സാധിച്ചു. സബ് ജില്ലാ കലോത്സവത്തിനായി കുട്ടികൾ പ്രാക്ടീസ് ചെയ്യുന്നത് കാണാനും ക്ലാര ടീച്ചറിന്‍റെ      നിര്‍ദേശപ്രകാരം   കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്തു.   സ്കൂളില്‍ കുട്ടിലൈബ്രറി എന്നൊരു പദ്ധതി ഈ ആഴ്ച നടപ്പിലാക്കി.  തിങ്കളാഴ്ച  രസതന്ത്രവുമായി ബന്ധപ്പെട്ട ചില പരീക്ഷണങ്ങള്‍ കുട്ടികളെ കാണിച്ചു.അപവര്‍ത്തനവുമായി ബന്ധപ്പെട്ട  ഭാഗങ്ങള്‍  പഠിപ്പിച്ചു തീർത്തു. . വ്യാഴാഴ്ച വ്യൈകുന്നേരം കേരള  പോലീസിന്‍റെ  ഒരു  ലഹരി വിരുദ്ധ    നാടകം അരങ്ങേറുകയുണ്ടായി . എനിക്ക് അനുവദിച്ചിരുന്ന പീരീഡ് കൂടാതെ കുറച്ച് അധികം പീരീഡ് കിട്ടി ഈ ആഴ്ചയിൽ കിട്ടുകയുണ്ടായി . അതിനാല്‍ നല്ലരീതിയില്‍  പാഠഭാഗങ്ങള്‍     തീർക്കാൻ കഴിഞ്ഞു.

Saturday, 18 November 2017

WEEKLY REFLECTION- FIRST WEEK

13/11/2017-17/11/2017

   2016-2018  ബി.എഡ് അധ്യയന വർഷത്തിലെ രണ്ടാം ഘട്ട ടീച്ചിംഗ് പ്രാക്ടീസ് തുടങ്ങി. ആദ്യ ദിവസം സ്കൂളിലെ പ്രധാനാധ്യാപികയായ മിനി ടീച്ചറെ കണ്ടു, ടീച്ചർ ചില നിർദ്ദേശങ്ങൾ തന്നു. ശേഷം സയൻസ് അദ്ധ്യാപകരായ ഇന്ദിര  ടീച്ചറിനേയും ലത ടീച്ചറിനേയും  കണ്ടു. പഠിപ്പിക്കാനുള്ള ഭാഗങ്ങൾ തന്നു. നവംബർ 14 ശിശു ദിനം നന്നായി സ്കൂളിൽ ആഘോഷിച്ചു.ഫിസിക്സും കെമിസ്ട്രിയും IX.D യില്‍ ത്തന്നെയാണ് എനിക്കു പഠിപ്പിക്കുവാനായി കിട്ടിയത്. ടൈം ടേബിൾ പ്രകാരം ആണ് ക്ലാസ്സ്‌ എടുത്തത്.രസതന്ത്രത്തിലെ ലവണങ്ങള്‍ എന്ന പാഠഭാഗവും ഊര്‍ജതന്ത്രത്തിലെ അപവര്‍ത്തനം  എന്ന അധ്യായവും  ആണ് പഠിപ്പിക്കാൻ ആരംഭിച്ചത്. ഈ ആഴ്ച യിൽ കുറച്ചുഭാഗങ്ങളേ  പഠിപ്പിക്കുവാന്‍  സാധിച്ചുള്ളൂ എങ്കിലും നല്ലരീതിയില്‍ ക്ളാസ്സ് മുന്നോട്ട് കൊണ്ടുപോകുവാന്‍ കഴിഞ്ഞു.. മറ്റു ക്ലാസ്സുകളിൽ സുബ്സ്റ്റിട്യൂഷൻ പോയി. അങ്ങനെ ഒന്നാം ആഴ്ച കടന്നു പോയി.